ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​ണി​മു​ട​ക്കി​യ ലി​ഫ്റ്റ് ഇ​ന്നു പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും
Friday, February 21, 2020 10:35 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. പു​തി​യ മോ​ട്ടോ​ർ ഉ​ൾ​പ്പെ​ടെ ലി​ഫ്റ്റി​ന്‍റെ ത​ക​രാ​റി​ലാ​യ സ്പെ​യ​ർ​പാ​ർ​ട്സു​ക​ൾ മാ​റ്റി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ക​ന്പ​നി​യാ​ണ് ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ൽ ന​ട​ത്തു​ന്ന​ത്.

ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നെ​തു​ട​ർ​ന്ന് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ൾ സം​ബ​ന്ധി​ച്ച് ദീ​പി​ക ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ലി​ഫ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മൂ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ക​യാ​യി​രു​ന്നു. ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി രോ​ഗി​ക​ളെ വ​ല​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ലി​ഫ്റ്റ് പ​ണി​മു​ട​ക്കി​യ​തോ​ടെ രോ​ഗി​ക​ളെ ചു​മ​ന്ന് മു​ക​ൾ​നി​ല​യി​ലെ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ.

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റും വാ​ർ​ഡു​ക​ളും ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മു​ക​ൾ നി​ല​ക​ളി​ലാ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് ക​സേ​ര​യി​ലും സ്ട്രെ​ച്ച​റി​ലും ഇ​രു​ത്തി​യാ​ണ് രോ​ഗി​ക​ളെ മു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.
ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കി ലി​ഫ്റ്റ് തു​റ​ന്നു​ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ആ​ർ. ഉ​മാ​ദേ​വി പ​റ​ഞ്ഞു.

പു​തി​യ ലി​ഫ്റ്റ്
സ്ഥാ​പി​ക്ക​ണം:
പി.​ജെ. ജോ​സ​ഫ്

നി​ല​വി​ലു​ള്ള ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​പ​ക​രം ആ​ശു​പ​ത്രി​യി​ൽ പു​തി​യ ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. ഇ​ന്ന​ലെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ൽ എ​ത്ര​കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. അ​തി​നാ​ൽ മി​ക​ച്ച ക​ന്പ​നി​യു​ടെ ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. വ​രു​ന്ന 25-ന് ​ചേ​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വി​ഷ​യം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ബ്ലോ​ക്കി​ലെ ഫ​യ​ർ സേ​ഫ്റ്റി സം​വി​ധാ​ന​വും സ്വീ​പ്പേ​ജ് വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും പൂ​ർ​ത്തി​യാ​യാ​ൽ മ​ന്ദി​രം തു​റ​ക്കാ​നാ​വു​മെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.