നെ​ടു​മ​റ്റം ഗ​വ. യു​പി സ്കൂ​ൾ ശാ​സ്ത്ര ലാ​ബ് മ​ന്ദി​രോ​ദ്ഘാ​ട​നം 24-ന്
Friday, February 21, 2020 10:35 PM IST
തൊ​ടു​പു​ഴ: കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ​റ്റം ഗ​വ. യു​പി സ്കൂ​ളി​ന് മി​ക​വി​ന്‍റെ കേ​ന്ദ്രം പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ശാ​സ്ത്ര​ലാ​ബ് കെ​ട്ടി​ട​ത്തി​ന്‍റെ​യും 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മെ​സ്-​കം-​അ​സം​ബ്ലി ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 24-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​രാ​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ളി​ലെ ശാ​സ്ത്ര​ലാ​ബ്, ഗ​ണി​ത​ലാ​ബ് എ​ന്നി​വ​യ്ക്കു​വേ​ണ്ടി സ്കൂ​ൾ ത​യാ​റാ​ക്കി​യ കൈ​ത്തി​രി, വെ​ളി​ച്ചം എ​ന്നീ പ്ര​വ​ർ​ത്ത​ന പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു നി​ർ​വ​ഹി​ക്കും. ഇ​തോ​ടൊ​പ്പം സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും സ്കൂ​ൾ സ​ന്പൂ​ർ​ണ ഹൈ​ടെ​ക് പ്ര​ഖ്യാ​പ​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും യാ​ത്ര​യ​യ​പ്പും ന​ട​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ഞ്ചേ​രി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ജു മാ​ത്യു, ബി​ന്ദു പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ദേ​ശീ​യ നീ​ന്ത​ൽ താ​ര​വും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ബേ​ബി വ​ർ​ഗീ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി.​ബി. മോ​ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ ടി.​കെ. മ​നീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ൽ​സ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.