കാ​ർ പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു​വ​ന്നു; ഓ​ടി​മാ​റി​യ യു​വ​തി​ക്ക് പ​രി​ക്ക്
Friday, February 21, 2020 10:35 PM IST
മു​ട്ടം: ഇ​റ​ക്ക​ത്തി​ൽ കാ​ർ പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു​വ​രു​ന്ന​തു​ക​ണ്ട് ഓ​ടി​മാ​റി​യ യു​വ​തി​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ട്ട​ത്താ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം കാ​റി​ൽ ഇ​ടു​ക്കി​ക്കു പോ​യി തി​രി​കെ മ​ട​ങ്ങ​വേ മേ​ലു​കാ​വി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​കാ​നാ​യി ഇ​വ​ർ വ​ന്ന കാ​ർ മു​ട്ട​ത്ത് തി​രി​ക്കു​ന്പോ​ൾ ക​യ​റ്റ​ത്തി​ൽ വാ​ഹ​നം നി​ന്നു​പോ​യി. വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​രി​ച​യ​ക്കു​റ​വു​ള്ള ഡ്രൈ​വ​ർ ഒ​രു​വി​ധം കാ​ർ സ്റ്റാ​ർ​ട്ടു​ചെ​യ്ത​പ്പോ​ൾ വീ​ണ്ടും നി​ന്നു. പി​ന്നെ​യും സ്റ്റാ​ർ​ട്ടു​ചെ​യ്ത് അ​ൽ​പ​ദൂ​രം മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ വീ​ണ്ടും നി​ന്നു. പി​ന്നെ​യും സ്റ്റാ​ർ​ട്ടാ​ക്കി​യ​പ്പോ​ൾ ഇ​റ​ക്ക​ത്തി​ൽ പു​റ​കി​ലേ​ക്ക് ഉ​രു​ണ്ടു​വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി റോ​ഡ​രി​കി​ലു​ള്ള ബേ​ക്ക​റി​യു​ടെ ഇ​രു​ന്പ് പൈ​പ്പി​ലും തി​ട്ട​യി​ലു​മാ​യി ഇ​ടി​ച്ചു​നി​ന്നു.
ഈ​സ​മ​യം അ​റ​ക്കു​ളം താ​ഴ​ത്തു​മ​ന​ക്ക​ൽ മീ​നാ​ക്ഷി​യും കു​ടും​ബ​വും മൂ​ല​മ​റ്റം ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ പു​റ​കി​ലേ​ക്ക് ഉ​രു​ണ്ടു​വ​രു​ന്ന​തു​ക​ണ്ട് മീ​നാ​ക്ഷി​യും മ​റ്റു​ള്ള​വ​രും ഓ​ടി​മാ​റി​യെ​ങ്കി​ലും നി​ല​ത്ത് കാ​ലു​ത​ട്ടി മീ​നാ​ക്ഷി വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും മു​ട്ടം പോ​ലീ​സും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് മീ​നാ​ക്ഷി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ തൊ​ടു​പു​ഴ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മീ​നാ​ക്ഷി​യു​ടെ കാ​ൽ​മു​ട്ടി​ന് സാ​ര​മാ​യ പ​രി​ക്കു​പ​റ്റി. കാ​ർ ഇ​ടി​ച്ച​തി​നേ​തു​ട​ർ​ന്ന് ബേ​ക്ക​റി​യു​ടെ ഇ​രു​ന്പു​തൂ​ണ് വ​ള​ഞ്ഞു.