വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ന്നു സ്വീ​ക​ര​ണം
Friday, February 21, 2020 10:38 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 9.30-ന് ​വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ നി​ന്നു​ള്ള വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ക്കും.
രാ​വി​ലെ പ​ത്തി​ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഇ​ടു​ക്കി രൂ​പ​ത​യും രാ​ജാ​ക്കാ​ട് ഇ​ട​വ​ക​യും​ചേ​ർ​ന്ന് ചെ​രി​പു​റ​ത്ത് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും.