സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കൊ​ക്കോ സം​ഭ​ര​ണ ഉ​ദ്ഘാ​ട​ന​വും നാളെ
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ ജൈ​വ​കൃ​ഷി വ്യാ​പ​ന​വും സ​ർ​ട്ടി​ഫി​ക്കേ​ഷ​നും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 325 ക​ർ​ഷ​ക​ർക്ക് ജൈ​വ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ച്ചു.

അ​മേ​രി​ക്ക, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കു​ള്ള അ​ർ​ഹ​ത​യാ​ണ് ഇ​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ജൈ​വ​കു​രു​മു​ള​ക്, കൊ​ക്കോ എ​ന്നി​വ​യു​ടെ സം​ഭ​ര​ണ ഉ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 11 30ന് ​മാ​ങ്കു​ളം സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്കൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ൽ, കൃ​ഷി ഓ​ഫീ​സ​ർ പ്രി​ൻ​സി ജോ​ണ്‍, കാ​ഡ്സ് സെ​ക്ര​ട്ട​റി കെ .​വി. ജോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ അ​നു​മ​തി പ്ര​കാ​രം 47 ട​ണ്‍ ജൈ​വ കു​രു​മു​ള​കും 250 ട​ണ്‍ കൊ​ക്കോ​യു​മാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും സം​ഭ​രി​ക്കു​ന്ന​ത്. കു​രു​മു​ള​കി​ന് 20 രൂ​പ​യും കൊ​ക്കോ​യ്ക്ക് 10 രൂ​പ​യു​മാ​ണ് കി​ലോ​യ്ക്ക് അ​ധി​ക​മാ​യി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഇ​ത് പ്ര​കാ​രം കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് 9,40,000 രൂ​പ​യും കൊ​ക്കോ ക​ർ​ഷ​ക​ർ​ക്ക് 25 ല​ക്ഷ​വും അ​ധി​ക​മാ​യി ല​ഭി​ക്കും. മ​റ്റ് ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ളും അ​ധി​ക​വി​ല ന​ൽ​കി സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തും. കൂ​ടാ​തെ മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ജൈ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള യു​എ​ൻ​ഡി​പി പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​റി​യി​ച്ചു