ജി​ല്ല​യി​ൽ 237694 കു​ട്ടി​ക​ൾ​ക്ക് വി​ര​ഗു​ളി​ക​ക​ൾ ന​ൽ​കും
Sunday, February 23, 2020 9:32 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ വി​ര​വി​മു​ക്ത​ദി​ന​മാ​യ 25ന് ​ജി​ല്ല​യി​ലെ 237694 കു​ട്ടി​ക​ൾ​ക്ക് വി​ര​ബാ​ധ​ക്കെ​തി​രെ​യു​ള്ള ഗു​ളി​ക​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 25ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് വാ​ഴ​ത്തോ​പ്പ് സെ​ൻ​റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ഒ​രു വ​യ​സു മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് വി​ര​ഗു​ളി​ക ന​ൽ​കു​ന്ന​ത്. 507 ഗ​വ. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 169 സ്വ​കാ​ര്യ സ്കൂ​ളു​ക​ളും 1567 അ​ങ്ക​ണ​വാ​ടി​ക​ളും വി​ര​ഗു​ളി​ക വി​ത​ര​ണ​ത്തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്്.
തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം 1.30 മു​ത​ൽ ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്യും. 25 ന് ​ഗു​ളി​ക ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് മാ​ർ​ച്ച് മൂ​ന്നി​ന് ഒ​ര​വ​സ​രം കൂ​ടി ന​ൽ​കും. ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത ഇ​ട​മ​ല​ക്കു​ടി പോ​ലു​ള്ള ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും ഗു​ളി​ക​ക​ളെ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തി വി​ള​ർ​ച്ച നി​യ​ന്ത്രി​ക്കാ​നും ഏ​കാ​ഗ്ര​ത​യോ​ടെ പ​ഠി​ക്കാ​നു​ള്ള ക​ഴി​വും ഗു​ളി​ക ക​ഴി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു ല​ഭി​ക്കും. ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.