വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Sunday, February 23, 2020 9:35 PM IST
മ​റ​യൂ​ർ: സാ​മൂ​ഹ്യ സു​ര​ക്ഷ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ​യൂ​രി​ൽ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു . ബാ​ബു​ന​ഗ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ന​ട​ത്തം മ​റ​യൂ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഹെ​ൻ​ട്രി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം ഗ​ങ്ങ​ളാ​യ ദീ​പാ അ​രു​ൾ ജ്യോ​തി ,ശാ​ന്തി ത​ങ്ക വേ​ലു, ഉ​ഷ ത​ന്പി ദു​രൈ, ശ​ര​ണ്യ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​രോ​ഗ്യ​ദാ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

പ​ഠ​നോ​ത്സ​വം നടത്തി

കു​ട​യ​ത്തൂ​ർ: കു​ട​യ​ത്തൂ​ർ ഗ​വ.​ന്യൂ എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ ലീ​ഡ​ർ മി​ൻ​ഹ ഫാ​ത്തി​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം നി​സാ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​എം ഫി​ലി​പ്പ​ച്ച​ൻ, കെ.​എ. ബി​നു മോ​ൻ, മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ, വി​നി​ഷ്യ, കെ. ​കെ.​നൗ​ഷാ​ദ് , ഷ​മീ​ല അ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.