പാന്പനാറിൽ നിന്നും വെ​ള്ള​മൂ​റ്റു​ന്ന​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന്
Sunday, February 23, 2020 9:35 PM IST
പാ​ന്പ​നാ​ർ: പാ​ന്പ​നാ​റി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ്ഥാ​പി​ച്ച് വി​ത​ര​ണ പൈ​പ്പി​ൽ​നി​ന്നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മൂ​റ്റു​ന്ന​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ആ​വ​ശ്യ​പ്പെ​ട്ടു.
ശു​ദ്ധ​ജ​ലം വി​ത​ര​ണം​ചെ​യ്യു​ന്ന സ​മ​യ​ത്ത് ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം കൂ​ടു​ത​ലാ​യി വ​ലി​ച്ചെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.
മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ചി​ല​യാ​ളു​ക​ൾ വെ​ള്ള​മൂ​റ്റു​ന്ന​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മ​മു​ണ്ടാ​കു​ന്ന​ത്.
വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കൃ​ത്യ​മാ​യി വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല.
അ​ന​ധി​കൃ​ത വെ​ള്ള​മൂ​റ്റു​കാ​രെ ഇ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ണി​യ​ൻ സെ​ക്ര​ട്ടറി എ.​കെ. പു​രു​ഷോ​ത്ത​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.