കോ​ലാ​ഹ​ല​മേ​ട് ഡ​യ​റി സ​യ​ൻ​സ് കോ​ളജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ടസ​മു​ച്ച​യം ഉ​ദ്ഘാ​ട​നം​ചെ​യ്ത ു
Monday, February 24, 2020 10:40 PM IST
വാ​ഗ​മ​ണ്‍: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അനി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് ഡ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്കാ​യി കോ​ലാ​ഹ​ല​മേ​ട്ടി​ൽ നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല പ്രോ​ചാ​ൻ​സ​ല​റു​മാ​യ മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ച്ചു.
കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് വി​ഭ​ജി​ച്ച് പ്ര​ത്യേ​ക യൂ​ണി​വ​ഴ്സി​റ്റി​യാ​യി മാ​റി​യ​പ്പോ​ൾ സ്ഥ​ലം സം​ബ​ന്ധി​ച്ചു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​രു​കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഹോ​സ്റ്റ​ലി​നാ​യി മൂ​ന്നു നി​ല​ക​ളും ട്രെ​സ് വ​ർ​ക്കു​ചെ​യ്ത മേ​ൽ​ക്കൂ​ര​യും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി 54 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ്, ര​ജി​സ്ട്രാ​ർ ഡോ. ​എ​ൻ. അ​ശോ​ക്, കോ​ള​ജ് ഡീ​ൻ പി. ​സു​ധീ​ർ ബാ​ബു, വി​വി​ധ രാഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ൽ, അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.