കേ​ര​ള ട്രാ​വ​ൽ​മാ​ർ​ട്ട് റോ​ഡ് ഷോ ​ഇ​ന്നു മൂ​ന്നാ​റി​ൽ
Monday, February 24, 2020 10:40 PM IST
ഇ​ടു​ക്കി: ടൂ​റി​സം വാ​ണി​ജ്യ​മേ​ള​യാ​യ കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന റോ​ഡ് ഷോ ​ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മൂ​ന്നാ​റി​ൽ ന​ട​ത്തും.
ഹോ​ട്ട​ൽ സി​ൽ​വ​ർ ടി​പ്സി​ൽ നി​ന്നു​മാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ക്കു​ന്ന​ത്.​ട്രാ​വ​ൽ​മാ​ർ​ട്ടി​ലെ സ്റ്റാ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും അ​വ​യെ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും റോ​ഡ് ഷോ​യി​ലൂ​ടെ വി​വ​രി​ക്കും. സെ​പ്റ്റം​ബ​ർ 24ന് ​ബോ​ൾ​ഗാ​ട്ടി ഗ്രാ​ന്‍റ് ഹ​യാ​ത്തി​ലെ ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കെ​ടി​എ​മ്മി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. 25 മു​ത​ൽ 27 വ​രെ കൊ​ച്ചി വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍റി​ലെ സാ​ഗ​ര, സ​മു​ദ്രി​ക ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന കെ​ടി​എ​മ്മി​ൽ മൂ​ന്ന് ദി​വ​സ​മാ​ണ് പ്ര​ദ​ർ​ശ​ന​വും കൂ​ടി​ക്കാ​ഴ്ച​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ നി​ന്നു 638 അ​പേ​ക്ഷ​ക​ളും വി​ദേ​ശ​ത്തു നി​ന്ന് 197 അ​പേ​ക്ഷ​ക​ളും പ്രീ ​ര​ജി​സ്ട്രേ​ഷ​ന് ല​ഭി​ച്ച​ത്. 56 അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളും 23 ആ​ഭ്യ​ന്ത​ര​മാ​ധ്യ​മ​ങ്ങ​ളും കെ​ടി​എ​മ്മി​ൽ പ്രീ ​ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്രീ ​ര​ജി​സ്റ്റ​ർ ജൂ​ലാ​യ് 31ന് ​അ​വ​സാ​നി​ക്കും. ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച ബ​യേ​ഴ്സി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് കെ​ടി​എം പ​തി​നൊ​ന്നാം ല​ക്കം പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​ത്.​അ​ന്താ​രാ​ഷ്ട്ര- ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ ടൂ​റി​സം ഉ​ത്പ​ന്ന​ങ്ങ​ൾ കെ​ടി​എ​മ്മി​ൽ അ​വ​ത​രി​പ്പി​ക്കും. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ്, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം, ട്ര​ക്കിം​ഗ്, പ​ർ​വ​താ​രോ​ഹ​ണം, റി​വ​ർ റാ​ഫ്റ്റിം​ഗ്, പാ​രാ ഗ്ലൈ​ഡിം​ഗ്, ഓ​ഫ് റോ​ഡിം​ഗ് തു​ട​ങ്ങി​യ​വ സം​സ്ഥാ​ന​ത്ത് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മീ​റ്റിം​ങ്ങു​ക​ൾ, ഇ​ൻ​സെ​ന്‍റി​വ്സ്, ക​ണ്‍​വ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും. കെ​ടി​എം -2018 ന് ​എ​ത്തി​യ 1305 ബ​യ​ർ​മാ​രി​ൽ 442 പേ​ർ 58 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ദേ​ശ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. 863 ആ​ഭ്യ​ന്ത​ര ബ​യ​ർ​മാ​രും 313 സെ​ല്ല​ർ​മാ​രു​മാ​ണ് പ​ത്താം ല​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ഴ​വെ​ള്ള സം​ഭ​ര​ണം, ഹ​രി​ത​മേ​ഖ​ല​ക​ൾ വ​ർ​ധി​പ്പി​ക്ക​ൽ, പ്ലാ​സ്റ്റി​ക്കി​ന്‍റെ പ​രി​മി​ത ഉ​പ​യോ​ഗം തു​ട​ങ്ങി ഒ​ൻ​പ​തി​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ കെ​ടി​എം ന​ട​പ്പാ​ക്കി​വ​രു​ന്നെ​ന്ന് കെ​ടി​എം പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യൂ സോ​മ​തീ​രം പ​റ​ഞ്ഞു.