സ്ട്രോ​ബ​റി കൃ​ഷി വ്യാ​പി​പ്പി​ക്കും: മ​ന്ത്രി വി.എ​സ്. സു​നി​ൽ കു​മാ​ർ
Monday, February 24, 2020 10:40 PM IST
മൂന്നാർ: ജി​ല്ല​യി​ൽ സ്ട്രോ​ബ​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​എ​സ്. സു​നി​ൽ കു​മാ​ർ. മൂ​ന്നാ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ്ട്രോ​ബ​റി പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്ട്രോ​ബ​റി​യു​ടെ വി​ള​വെ​ടു​പ്പും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മൂ​ന്നാ​റി​ലെ കാ​ലാ​വ​സ്ഥ സ്ട്രോ​ബ​റി​ക്ക് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണ്. 100 ഹെ​ക്ട​റി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കും. ജി​ല്ല​യി​ൽ സ​ട്രോ​ബ​റി​യു​ടെ മാ​തൃ​കാ തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കാ​ൻ ന​ട​പ്പ​ടി സ്വീ​ക​രി​ക്കും. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ഷ​ര​ഹി​ത​മാ​യ സ്ട്രോ​ബ​റി​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ലാ​ന്‍റേഷ​ൻ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​ഴ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കും. പ​ച്ച​ക്ക​റി ഉ​ദ്പാ​ദ​ന​ത്തി​ല​ട​ക്കം സം​സ്ഥാ​ന​ത്തി​ന് അ​ധി​കം വൈ​കാ​തെ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്ട്രോ​ബ​റി​യു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ആ​രം​ഭി​ച്ചി​ട്ടു​ള്ള വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, ഹോ​ർ​ട്ടി​കോ​ർ​പ്പ്, സം​സ്ഥാ​ന ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ മി​ഷ​ൻ, യു​എ​ൻ​ഡി​പി, ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ർ​ട്ടി​കോ​ർ​പ് ചെ​യ​ർ​മാ​ൻ ജി. ​വി​ന​യ​ൻ , മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ക​റു​പ്പു​സാ​മി, ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ഷീ​ല പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.