ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Monday, February 24, 2020 10:40 PM IST
നെ​ടു​ങ്ക​ണ്ടം: അ​ർ​ധ​രാ​ത്രി​യി​ൽ ന​ടു​റോ​ഡി​ൽ ത​ന്പ​ടി​ച്ച മ​ദ്യ​പ​സം​ഘ​ത്തെ​ക​ണ്ട് നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. 100 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ​ത്.
ചെ​മ്മ​ണ്ണാ​ർ - കു​ത്തു​ങ്ക​ൽ - രാ​ജാ​ക്കാ​ട് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റോ​ഡി​ന്‍റെ ന​ടു​വി​ൽ അ​ജ്ഞാ​ത സം​ഘം മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ എ​ത്തു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡി​ൽ ആ​ളു​ക​ൾ ഇ​രി​ക്കു​ന്ന​തു​ക​ണ്ട് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രാ​യ സ​ച്ചി​ൻ, നോ​ബി​ൾ, സ​ണ്ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.