മഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മാ​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കും: ഡീ​ൻ കു​ര്യാ​ക്കോ​സ്
Monday, February 24, 2020 10:40 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ നി​ർ​ത്തേ​ണ്ടി വ​ന്ന പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​പി.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ദി​ശ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മാ​ണ​ത്തി​നാ​യി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ന​വം​ബ​റി​ൽ ഇ​റ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം വ്യ​ക്തി​ക​ൾ​ക്ക് സം​ഭ​ര​ണി നി​ർ​മി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ഇ​തി​ന് അ​നു​വാ​ദ​മു​ള്ളു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ചെ​ലു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​പി ഉ​റ​പ്പ് ന​ല്കി.
പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ 38 വി​ല്ലേ​ജി​ന് 150 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2016- 17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1982 വീ​ടു​ക​ളും 2017- 18 ൽ 601 ​വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ 2583 വീ​ടു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.
794 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് അ​നു​വ​ദി​ച്ചതിൽ 742 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​രിച്ചു. ക​ഞ്ഞി​ക്കു​ഴി,വെ​ള്ളി​യാ​മ​റ്റം, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 332 പ​ദ്ധ​തി​ക​ളി​ൽ 255 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ക​രി​ച്ചു.
2019- 24 കാ​ല​യ​ള​വി​ലെ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് സി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.