പി​താ​വി​നെ ച​വിട്ടി കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ റി​മാ​ൻ​ഡു​ചെ​യ്തു
Monday, February 24, 2020 10:45 PM IST
ചെ​റു​തോ​ണി: ഓ​ട്ടോ​റി​ക്ഷ വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് പി​താ​വി​നെ ച​വിട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​നെ കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു. ഉ​പ്പു​തോ​ട് പു​ളി​ക്ക​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ (കൊ​ച്ചേ​ട്ട​ൻ-64) കൊ​ല​പാ​ത​ക​ത്തി​ലാ​ണ് മ​ക​ൻ രാ​ഹു​ൽ (32)റി​മാ​ൻ​ഡി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് രാ​ഹു​ൽ പി​താ​വി​നെ ക്രൂ​ര​മാ​യ മ​ർ​ദി​ച്ച​ത്. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​യ രാ​ഹു​ൽ ഏ​താ​നും​നാ​ൾ മു​ന്പ് ഇ​വ​രു​ടെ​ത​ന്നെ കൃ​ഷി​യി​ട​ത്തി​ന് തീ​വച്ച് ഏ​ക്ക​റു​ക​ളോ​ളം സ്ഥ​ല​ത്തെ റ​ബ​ർ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​പ്പി​ച്ചി​രു​ന്നു. ഈ ​മ​ര​ങ്ങ​ൾ വെ​ട്ടി​വി​റ്റ പ​ണം ഓ​ട്ടോ​റി​ക്ഷ വാ​ങ്ങാ​നാ​യി രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ണ് രാ​ത്രി പി​താ​വി​നെ മ​ർ​ദി​ച്ച​ത്. ക​ട്ടി​ലി​ൽ​നി​ന്നും വ​ലി​ച്ചു താ​ഴെ​യി​ട്ട് നെ​ഞ്ചി​നു ച​വു​ട്ടി. വാ​രി​യ​സ്ഥി ഒ​ടി​ഞ്ഞ് ശ്വാ​സ​കോ​ശ​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. മു​റി​ക​ളി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് അ​ടു​ക്ക​ള​യി​ലെ​ത്തി​ച്ചും മ​ർ​ദി​ച്ചു. ജോ​സ​ഫി​ന് ദി​വ​സ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​താ​നും വ​ർ​ഷം​മു​ന്പ് ഇ​വ​രെ ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പോ​യി​രു​ന്നു. രാ​ഹു​ലും പി​താ​വ് ജോ​സ​ഫും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. ചോ​ദ്യം​ചെ​യ്യ​ലി​ൽ രാ​ഹു​ൽ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്യു​കാ​യാ​യി​രു​ന്നു.