കാ​ർ വൈ​ദ്യു​ത പോസ്റ്റിലിടിച്ചു
Monday, February 24, 2020 10:45 PM IST
കാ​ഞ്ഞാ​ർ: തൊ​ടു​പു​ഴ - പു​ളി​യ​ൻ മ​ല സം​സ്ഥാ​ന പാ​ത​യി​ൽ കാ​ഞ്ഞാ​ർ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ​മീ​പം യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ വൈ​ദ്യു​തിത്തൂണി​ൽ ഇ​ടി​ച്ചു നി​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.കൊ​ടൈ​ക്ക​നാ​ലി​ൽ പോ​യി തി​രി​കെ വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം.
കാ​ർ വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചുനി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് പ​തി​ക്കു​മാ​യി​രു​ന്നു. ഇ​വി​ടം വ​ള​രെ ആ​ഴ​മേ​റി​യ ഭാ​ഗ​മാ​ണ്. വൈ​ദ്യു​തി തൂ​ണ്‍ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​ത് അ​പ​ക​ട​മൊ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി. ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഉ​റ​ങ്ങി പ്പോയ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നടപടി സ്വീകരിച്ചു.