ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ അ​ഞ്ചു സ്വ​ർ​ണ​വു​മാ​യി വീ​ട്ട​മ്മ
Tuesday, February 25, 2020 10:45 PM IST
തൊ​ടു​പു​ഴ: വീ​ട്ട​മ്മ​യ്ക്ക് ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് അ​ത‌്‌ലറ്റി​ക് മീ​റ്റി​ൽ അ​ഞ്ചു സ്വ​ർ​ണം. അ​ഞ്ചി​രി പ​ഴ​യി​ട​ത്ത് സൂ​സി മാ​ത്യു​വാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. ഈ ​മാ​സം ഏ​ഴു മു​ത​ൽ 11 വ​രെ ച​ണ്ഡി​ഗ​ഡി​ൽ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് അ​ത‌്‌ലറ്റി​ക് മീ​റ്റി​ൽ കേ​ര​ള​ത്തി​നാ​യി 200 മീ​റ്റ​ർ, 400 മീ​റ്റ​ർ 4x400 മീ​റ്റ​ർ റി​ലേ, 4x100 മീ​റ്റ​ർ റി​ലേ , ഹൈ​ജം​പ് എ​ന്നീ അ​ഞ്ച് ഇ​ന​ങ്ങ​ളി​ലാ​ണ് സൂ​സി മാ​ത്യു സ്വ​ർ​ണം നേ​ടി​യ​ത്. 65നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ൽ​സ​രി​ച്ച​ത്. പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ പ​ഠി​ക്കു​ന്പോ​ൾ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​വാ​ഹി​ത​യാ​യ​തോ​ടെ മ​ൽ​സ​ര​രം​ഗ​ത്തു നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ നി​ർ​ബ​ന്ധ​ത്തെു​ട​ർ​ന്നാ​ണ് സീ​നി​യ​ർ അ​ത‌്‌ലറ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്. പി​ന്നീ​ട് സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. റി​ട്ട.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ പി.​ജെ.​മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യാ​ണ്.