കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നാ​ളെ ആ​രം​ഭി​ക്കും
Tuesday, February 25, 2020 10:45 PM IST
തൊ​ടു​പു​ഴ:​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ദേ​ശീ​യ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞം നാ​ളെ മു​ത​ൽ അ​ടു​ത്ത​മാ​സം 23 വ​രെ ജി​ല്ല​യി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2030-ഓടെ ​രാ​ജ്യ​ത്തെ സ​ന്പൂ​ർ​ണ കു​ള​ന്പു​രോ​ഗ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.​
പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നാ​ലു​മാ​സം മു​ത​ൽ പ്രാ​യ​മു​ള്ള പ​ശു, കാ​ള, പോ​ത്ത്, എ​രു​മ എ​ന്നി​വ​യെ​യാ​ണ് കു​ത്തി​വ​യ്പി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്.​ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കു​ത്തി​വ​യ്പെ​ടു​ത്ത് ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ളും ന​ൽ​കും.​ഇ​തോ​ടൊ​പ്പം ഉ​രു​ക്ക​ളു​ടെ​യും ഉ​ട​മ​സ്ഥ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തും.​
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ സ​ജി ജോ​സ​ഫ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി​ജി​മോ​ൻ ജോ​സ​ഫ്, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ.​ ആ​ശ​കു​മാ​രി, പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ.​ബി​ജു ജെ.​ചെ​ന്പ​ര​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.