മു​ട്ട​ത്ത് പാ​ർ​ക്കിം​ഗ് ന​ട​പ്പാ​ത​യി​ൽ; ജ​ന​ങ്ങ​ൾക്ക് ശരണം റോ​ഡ്
Tuesday, February 25, 2020 10:48 PM IST
മു​ട്ടം: ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി ന​ട​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. തൊ​ടു​പു​ഴ റൂ​ട്ടി​ലും ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ന​ട​പ്പാ​ത കൈ​യേ​റി​യാ​ണ്.
തീ​രെ ഇ​ടു​ങ്ങി​യ ടൗ​ണാ​യ മു​ട്ട​ത്ത് ന​ട​പ്പാ​ത​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​ഴി​യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.​ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഏ​റെ തി​ര​ക്കു​ള്ള ടൗ​ണി​ൽ നി​ല​വി​ലു​ള്ള സൗ​ക​ര്യം അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ഇ​ല്ലാ​താ​കു​ക​യാ​ണ്.
ന​ട​പ്പാ​ത​യി​ൽ ത​ട​സ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ആ​ളു​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി ന​ട​ക്കു​ന്നു.​ഇ​ത് കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു.
ന​ട​പ്പാ​ത​യി​ലെ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ലും മു​ട്ടം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.