കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് മെ​ഗാ ക്വി​സ് മ​ത്സ​രം ഇ​ന്ന് ഇ​ര​ട്ട​യാ​റി​ൽ
Thursday, February 27, 2020 10:46 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മെ​ഗ ക്വി​സ് മ​ത്സ​രം ഇ​ന്ന് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും.
രൂ​പ​ത​യി​ലെ 70-ൽ​പ​രം സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി റീ​ജി​യ​ണ​ൽ മ​ത്സ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് രൂ​പ​താ​ത​ല മെ​ഗാ​ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലും എ​ട്ടു ടീ​മു​ക​ൾ​വീ​തം മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.
കു​ട്ടി​ക​ളി​ൽ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള അ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നും ശാ​സ്ത്ര​സാ​ങ്കേ​തി​ക​രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച അ​റി​വു​നേ​ടു​ന്ന​തി​നും ഒ​രു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​ന്ന പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യി​ക​ളാ​യ​വ​രാ​ണ് മെ​ഗാ​ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വാ​ഴ​ത്തോ​പ്പ്, ഇ​ര​ട്ട​യാ​ർ, മു​രി​ക്കാ​ശേ​രി, ചെ​മ്മ​ണ്ണാ​ർ എ​ന്നീ റീ​ജി​യ​ണു​ക​ളി​ൽ​നി​ന്നും വി​ജ​യി​ക​ളാ​യ എ​ട്ടു ടീ​മു​ക​ൾ​വീ​തം ഓ​രോ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും.
ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ മെ​ഗാ​ക്വി​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും മാ​ർ​ച്ച് 14-ന് ​ഇ​ര​ട്ട​യാ​റി​ൽ ന​ട​ക്കു​ന്ന ഇ​ടു​ക്കി രൂ​പ​ത അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ൽ വി​ത​ര​ണം​ചെ​യ്യും.
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി കൂ​ട്ടു​ങ്ക​ൽ, എം.​വി. ജോ​ർ​ജു​കു​ട്ടി, ബി​നോ​യി ചെ​മ്മ​ര​പ്പി​ള്ളി​ൽ, സെ​നീ​ഷ് തോ​മ​സ്, ഷേ​ർ​ളി കെ.​പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.