വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഞ്ചാ​വ് ന​ൽ​കു​ന്ന ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Thursday, February 27, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന ര​ണ്ടു​പേ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രി​ൽ​നി​ന്നും 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​കൂ​ടി. താ​ന്നി​മു​ട് മേ​ട്ട​കി​ൽ കു​ന്നും​പു​റ​ത്ത്് ബി​നോ​യി ജോ​സ​ഫ്(42), സു​ഹൃ​ത്ത് മൈ​ന​ർ​സി​റ്റി പ​ഞ്ഞി​പ്പു​ഴ​ത​ട​ത്തി​ൽ രാ​ജേ​ഷ്(33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
നെ​ടു​ങ്ക​ണ്ട​ത്തെ വി​വി​ധ ബാ​റു​ക​ളു​ടെ സ​മീ​പ​ത്തും സ്കൂ​ൾ, കേ​ള​ജ്് പ​രി​സ​ര​ത്തും സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​യാ​ളാ​ണ് ബി​നോ​യി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ രൂ​പ​വ​ത്ക​രി​ച്ച ജി​ല്ലാ സ്ക്വാ​ഡി​നും സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക സ്ക്വാ​ഡി​നും ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.
ക​ഞ്ചാ​വു​മാ​യി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​വ​ർ ക​റ​ങ്ങു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വി​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ത​റി​ഞ്ഞ പ്ര​തി​ക​ൾ ഇ​വി​ടെ​നി​ന്നും ടൗ​ണി​ലേ​ക്കു മാ​റി. പി​ന്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
ക​ന്പം വ​ട​ക്കും​പെ​ട്ടി ഭാ​ഗ​ത്തു​നി​ന്നാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സ്ഥി​രം ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ് ബി​നോ​യി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ചാ​ക്കോ, അ​ഭി​ലാ​ഷ്, മു​ജീ​ബ്, യൂ​ൻ​സ്, സ​ലിം, ജോ​ഷി, മ​ഹേ​ശ്വ​ര​ൻ, അ​നൂ​പ്, ടോം ​സ്ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.