ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യം ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 21-ന്
Thursday, February 27, 2020 10:48 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യു​ടെ പൈ​തൃ​ക​വും ച​രി​ത്ര​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യം മാ​ർ​ച്ച് 21-ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ. ഇ​ടു​ക്കി ഡാ​മി​ന്‍റെ മാ​തൃ​ക മൂ​ല​മ​റ്റം പ​വ​ർ ഹൗ​സ് മാ​തൃ​ക എ​ന്നി​വ​യോ​ടൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള പു​രാ​വ​സ്തു സാ​മ​ഗ്രി​ക​ളും കാ​ണു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.
മ​ന്ത്രി എം.​എം.​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ്യൂ​സി​യം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ​കു​റി​ച്ചു​ള്ള സെ​മി​നാ​റും അ​ന്നേ​ദി​വ​സം ന​ട​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള ഇ​ടു​ക്കി ഡാ​മി​ലെ സ​ന്ദ​ർ​ശ​നം ജ​ലാ​ശ​യ​ത്തി​ലു​ള്ള ബോ​ട്ടിം​ഗ്, കാ​ൽ​വ​രി​മൗ​ണ്ട് മ​ല​നി​ര​ക​ളു​ടെ ഭം​ഗി തു​ട​ങ്ങി​യ​വ കാ​ണു​വാ​ൻ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ദി​നം​പ്ര​തി എ​ത്തു​ന്ന​ത്. ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യം​കൂ​ടി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​കും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, കെ ​എ​സ്ആ​ർ​ടി​സി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് എ​ന്നി​വ​ർ ഉ​പ​ര​ക്ഷാ​ധി​കാ​രി​ക​ളും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നും വാ​ർ​ഡ് മെ​ന്പ​ർ അ​മ്മി​ണി ജോ​സ് ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
പി.​ബി. സ​ബീ​ഷ്, കെ.​എം. ജ​ലാ​ലു​ദീ​ൻ, ലി​സ​മ്മ സാ​ജ​ൻ, ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ടി​ന്‍റു സു​ഭാ​ഷ്, എ.​പി. ഉ​സ്മാ​ൻ, ഷി​ജോ ത​ട​ത്തി​ൽ, റോ​യി കൊ​ച്ചു​പു​ര, എ.​എ. അ​സീ​സ്, എ​ൻ.​കെ. പ്രി​യ​ൻ, കെ.​കെ. ഭാ​സ്ക​ര​ൻ, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, സ​ജി ത​ട​ത്തി​ൽ, ഒൗ​സേ​പ്പ​ച്ച​ൻ ഇ​ട​ക്കു​ള​ത്തി​ൽ, പി.​എ​സ്. സു​രേ​ഷ്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്.