ക​ട്ട​പ്പ​ന വ​ലി​യ​ക​ണ്ട​ത്ത് പ​ട്ട​യം​കാ​ത്ത് ക​ർ​ഷ​ക​ർ
Thursday, February 27, 2020 10:48 PM IST
ക​ട്ട​പ്പ​ന: അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ക​ട്ട​പ്പ​ന വി​ല്ലേ​ജി​ലെ ഇ​ടു​ക്കി​ക്ക​വ​ല വ​ലി​യ​ക​ണ്ടം ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന ഇ​രു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. സാ​ങ്കേ​തി​ക ത​ട​സ​മാ​ണ് കാ​ര​ണ​മെ​ന്നു പ​റ​യു​ന്പോ​ഴും ഇ​തേ​പ്ര​ശ്നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ 70 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഹി​ൽ​മെ​ൻ സെ​റ്റി​ൽ​മെ​ന്‍റി​നാ​യി ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ അ​ലോ​ട്ടു​ചെ​യ്ത സ്ഥ​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​ണ് പ​ട്ട​യ ന​ട​പ​ടി​ക​ൾ​ക്കു ത​ട​സ​മാ​യി പ​റ​യു​ന്ന​ത്.
ഏ​റെ​നാ​ൾ നീ​ണ്ട ആ​വ​ശ്യ​ത്തി​നൊ​ടു​വി​ലാ​ണ് ഏ​താ​നും വ​ർ​ഷം​മു​ൻ​പ് പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018-ൽ ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ലും മ​റ്റു​മാ​യി 70 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ച്ചു.
ഇ​തേ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പിച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ആ​ദ്യം പ​ട്ട​യം അ​നു​വ​ദി​ച്ച, ഭൂ​മി പ​തി​വ് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​യ​ത്. പി​ന്നീ​ട് അ​പേ​ക്ഷ സ​മ​ർ​പ്പിച്ച​വ​രോ​ട് ബ്ലോ​ക്ക് 60-ൽ ​വ​രു​ന്ന ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഇ​ത് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി മാ​റ്റി​യി​ട്ടി​ട്ടു​ള്ള ഭൂ​മി​യാ​യ​തി​നാ​ൽ 1993-ലെ ​ഭൂ​മി​പ​തി​വ് പ്ര​ത്യേ​ക ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
ഒ​രേ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രി​ൽ ചി​ല​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്. പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.