ശി​ൽ​പ​ശാ​ല ന​ട​ത്തി
Thursday, February 27, 2020 10:48 PM IST
പീ​രു​മേ​ട്: പാ​ന്പ​നാ​ർ അ​യ്യ​പ്പ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. ഭൂ​ജ​ല വി​ശ​ക​ല​ന​വും സു​സ്ഥി​ര പ​രി​പാ​ല​ന​വും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല ന​ട​ന്ന​ത്.അ​ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് ജ​ല​ദൗ​ർ​ല​ഭ്യ​ത​ക്ക് കാ​ര​ണ​മെ​ന്ന് ശി​ല്പ​ശാ​ല​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​യ്യ​പ്പ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്റ് സ്റ്റ​ഡീ​സും ഭൂ​ജ​ല വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ശി​ല്പ​ശാ​ല​യി​ൽ ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ ഡോ. ​വി.​ബി. വി​ന​യ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഭൂ​ജ​ല​വ​കു​പ്പ് തൃ​ശൂ​ർ ജി​ല്ലാ ഓ​ഫീ​സ​ർ തോ​മ​സ് സ്ക​റി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ഡോ. ​ബി. അ​ജ​യ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. സ​മ​ഗ്ര മാ​ലി​ന്യ ശു​ചി​ത്വ പ​രി​പാ​ല​ന​വും ഹ​രി​ത കേ​ര​ള മി​ഷ​നും എ​ന്ന വി​ഷ​യ​ത്തി​ൽ ഹ​രി​ത കേ​ര​ള മി​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി. ​സെ​ൽ​വ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ജ​യേ​ഷ് ജെ. ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.