എ​സ്പിസി ​കേ​ഡ​റ്റ് പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Thursday, February 27, 2020 10:51 PM IST
വ​ണ്ട​ൻ​മേ​ട്: വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ല്ലാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ സ​ലൂ​ട്ട് സ്വീ​ക​രി​ച്ചു. ഇ​രു സ്കൂ​ളു​ക​ളി​ലേ​യും 88 കേ​ഡ​റ്റു​കാ​ണ് എം​ഇ​എ​സ് സ്കൂ​ൾ മൈ​താ​ന​ത്തു ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.
രാ​വി​ലെ 8.45-ന് ​സ്കൂ​ളി​ലെ​ത്തി​യ ടീ​ക്കാ​റാം മീ​ണ​യെ എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മാ​യ വ​സു​ന്ധ​ര ദേ​വി​യും ക​ല്ലാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. ക​ല്ലാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റ് ജി​ഷ തോ​മ​സാ​യി​രു​ന്നു പ​രേ​ഡ് ക​മാ​ൻ​ഡ​ർ. എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ക്സ തോ​മ​സ് പ​രേ​ഡി​ന്‍റെ സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ന്‍റ് ആ​യി​രു​ന്നു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യും എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ കെ. ​അ​ബ്ദു​ൽ സ​ലാ​മും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. എ​ഡി​എ​ൻ​ഒ എ​സ്.​ആ​ർ. സു​രേ​ഷ് ബാ​ബു കേ​ഡ​റ്റു​ക​ൾ​ക്ക് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.
തു​ട​ർ​ന്ന് കേ​ന്ദ്ര നീ​തി ആ​യോ​ഗ് 20 ല​ക്ഷം രൂ​പ മു​ട​ക്കി പ​ണി​ക​ഴി​പ്പി​ച്ച അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.