ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Thursday, February 27, 2020 10:51 PM IST
തൊ​ടു​പു​ഴ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ ശ്ര​ദ്ധ- 2020 തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി സോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ്, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ സോ​ഫി ജേ​ക്ക​ബ്, വി​മ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ലി​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും വി​വി​ധ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഡ്വ. അ​ന്പി​ളി, ജൂ​ലി എം. ​ജോ​സ​ഫ്, ലി​സി തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന

തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി മേ​രി​യി​ൽ നൈ​റ്റ് വി​ജി​ൽ മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കും. വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.15-ന് ​മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​മാ​ത്യു നാ​യ്ക്കം​പ​റ​ന്പി​ലി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണം. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് റെ​ക്ട​ർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.