വെ​ള്ളി​യാ​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്ന് യു​ഡി​എ​ഫ്
Thursday, February 27, 2020 10:51 PM IST
വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 25 കോ​ടി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ രാ​ഷ്ടീ​യം ക​ളി​ക്കു​ന്ന​താ​യി യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ഞ​ര​ളം​പു​ഴ​യി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു​കി​ട​ക്കു​ന്ന 40 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ട്രീ​റ്റ്മെ​ൻ​റ് പ്ലാ​ന്‍റ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.
മു​ൻ ജ​ല​വി​ഭ​വ മ​ന്ത്രി പി.​ജെ. ജോ​സ​ഫാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 25 കോ​ടി​യു​ടെ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്. 40 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ട്രീ​റ്റ്മെ​ൻ​റ് പ്ലാ​ന്‍റി​നും ആ​റു ടാ​ങ്കു​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു കി​ട്ടി​യ​തി​നാ​ലാ​ണ് പ​ദ്ധ​തി​ക്ക് പ​ണ​മ​നു​വ​ദി​ച്ച​തും ര​ണ്ടു​വ​ർ​ഷ​മാ​യി മു​ഴു​വ​ൻ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​ളം​ദേ​ശം ബ്ലോ​ക്ക് മെം​ബ​ർ എം. ​മോ​നി​ച്ച​ൻ പ​റ​ഞ്ഞു. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​താ​ണ് പ​ദ്ധ​തി​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ഒ​രു​വ​ർ​ഷ​മാ​യി 16 ല​ക്ഷം രൂ​പ വാ​ട്ട​ർ അ​ഥോ​റി​റ്റി വൈ​ദ്യു​തി ബോ​ർ​ഡി​ന് ന​ൽ​കി ക​ണ​ക്ഷ​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​ണ​ക്ഷ​ൻ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ട്ര​യ​ൽ പോ​ലും ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ അ​വ​സ്ഥ.
വെ​ള്ളി​യാ​മ​റ്റം, ല​ത്തീ​ൻ​പ​ള്ളി മെ​യി​ൻ പ​ന്പിം​ഗ് ടാ​ങ്ക്, പു​ളി​യാ​നി ത​ണ്ട്, വെ​ട്ടി​മ​റ്റം, ഇ​ളം​ദേ​ശം, ചെ​ന്പ​ക​ത്തി​നാ​ൽ മ​ല, കി​ഴ​ക്കേ മേ​ത്തൊ​ട്ടി, കു​രു​തി​ക്ക​ളം, മ​ന്ദി​രം​പാ​റ തു​ട​ങ്ങി എ​ട്ടു ടാ​ങ്കു​ക​ൾ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ക​ന​ത്ത വേ​ന​ലി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കാ​തെ കി​ട​ക്കു​ന്ന​ത്.യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു, ക​ണ്‍​വീ​ന​ർ കെ.​എം ഹം​സ, ഡി​സി​സി മെം​ബ​ർ​മാ​രാ​യ രാ​ജു ഓ​ട​യ്ക്ക​ൽ, ജോ​പ്പി സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൾ നി​സാ​ർ, റെ​ജി ഓ​ട​യ്ക്ക​ൽ, ജോ​മോ​ൻ കു​ള​മാ​ക്ക​ൽ, പി.​ആ​ർ സ​ലിം, ജോ​യി വെ​ട്ടം, സോ​ണി തെ​ങ്ങും​പ​ള​ളി, ജി​മ്മി വെ​ട്ടം, സോ​ബി​ൻ പൂ​വ​ന്നി​ക്കു​ന്നേ​ൽ, ബി​നു തെ​ങ്ങും​പ​ള​ളി, ജോ​യി പ​ന​ന്താ​നം എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.