കോ​വി​ഡ് 19 : ജി​ല്ല​യി​ൽ പു​തു​താ​യി 416 പേർ വീ​ട്ടി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 28, 2020 10:54 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മാ​ത്രം 417 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ മൊ​ത്തം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ർ 1925 പേ​രാ​യി. ഇ​തി​ൽ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തു​വ​രെ ജി​ല്ല​യി​ൽ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യു​ടെ നേ​രി​ട്ടു​ള്ള നീ​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മൂ​ന്നു​പേ​ർ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ്.
വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച 69 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. 29 പേ​രു​ടെ ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 100 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തു.

പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ​വ​രാ​ണ് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടു​ള്ള​വ​ർ. ഇ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. 416 പേ​രും 28 ദി​വ​സം നി​ർ​ബ​ന്ധ​മാ​യും വീ​ട്ടി​നു​ള്ളി​ൽ ഒ​റ്റ​യ്ക്ക് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്ക​ണം. ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. നേ​രി​ട്ട് ഇ​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്. ഇ​വ​ർ 14 ദി​വ​സം വീ​ട്ടി​നു​ള്ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്ക​ണം.
കൊ​റോ​ണ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി മു​ട്ടി​യു​രു​മ്മി ഇ​രു​ന്ന​വ​ർ, ഒ​രു​മീ​റ്റ​റി​നു​ള്ളി​ൽ അ​ടു​ത്തു​നി​ന്ന് സം​സാ​രി​ച്ച​വ​ർ, ഹ​സ്ത​ദാ​നം ന​ൽ​കി​യ​വ​ർ, അ​ടു​ത്തി​രു​ന്നു യാ​ത്ര​ചെ​യ്ത​വ​ർ, ഇ​യാ​ളി​ൽ​നി​ന്നും എ​ന്തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച തു​ട​ങ്ങി​യ​വ​രാ​ണ് ഹൈ​റി​ സ്ക് കോ​ണ്‍​ടാ​ക്ടി​ലു​ള്ള​വ​ർ. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ 28 ദി​വ​സം​വ​രെ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.

ഇ​തി​നി​ട​യി​ൽ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ആ​രോ​ഗ്യ വ​കു​പ്പി​ല​റി​യി​ക്ക​ണം. വീട്ടിൽ നി​ന്നു വാ​ഹ​ന​ത്തി​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കു​ക​യും ആ​ശു​പ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യും. പൊ​തു​പ്ര​വ​ർ​ത്ത​ക​ന് രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തു​മു​ത​ൽ പി​ന്നോ​ട്ടു​ള്ള 14 ദി​വ​സം​നോ​ക്കി​യാ​ണ് രോ​ഗ​ബാ​ധ നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​വു​മാ​യി നേ​രി​ൽ​ക​ണ്ടാണ് ആ​രോ​ഗ്യ​വ​കു​പ്പി​ലെ പ്ര​ഫ​സ​ർ​മാ​ർ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി​യ​ത്. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​ന്‍റെ ത​ലേ​ന്നു​വേ​ണ​മെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന് വൈറ​സ്ബാ​ധ​യേ​റ്റിരിക്കാ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ഇ​ടു​ക്കി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്.