തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ്കൂ​ളി​ൽ താ​ത്കാ​ലി​ക അ​ഭ​യ​മൊ​രു​ക്കി
Saturday, March 28, 2020 10:54 PM IST
തൊ​ടു​പു​ഴ: കൊ​റോ​ണ 19 ന്‍റെ ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യും കൈ​കോ​ർ​ത്തു. ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് താ​ത്കാ​ലി​ക അ​ഭ​യ​മൊ​രു​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച 12 പേ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് തേ​ടി​പ്പി​ടി​ച്ച് ഇ​വി​ടെ​യെ​ത്തി​ച്ചു. സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ലാ​ണ് ഇ​വ​ർ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് മൂ​ന്നു​നേ​ര​വും ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കും. ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും വെ​ളി​ച്ച​വു​മെ​ല്ലാം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക്കെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രെ​യും രോ​ഗ​ഭീ​തി​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്തി സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ൻ​സി​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഇ​വ​രെ കൊ​ണ്ടു​വ​രു​ന്ന​ത്. താ​ത്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ സ​ന്തു​ഷ്ട​രാ​യാ​ണ് എ​ല്ലാ​വ​രും ക​ഴി​യു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ സ്കൂ​ളി​ലെ​ത്തി അ​ന്തേ​വാ​സി​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. താ​മ​സ സ്ഥ​ല​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി​സി​ലി ജോ​സ്, കൗ​ണ്‍​സി​ല​ർ ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ ക​ള​ക്ട​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.