ഹോ​സ്റ്റ​ലി​ൽനി​ന്നു സ്ത്രീ​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Saturday, March 28, 2020 10:55 PM IST
മു​ട്ടം: ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ മു​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന നാ​ലു​പേ​രെ ലോ​ക്ക് ഡൗ​ണി​ന്‍റെ പേ​രി​ൽ ഭ​ക്ഷ​ണം വി​ല​ക്കി ഹോ​സ്റ്റ​ലി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. മു​ട്ടം ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ, മു​ട്ടം കോ​ട​തി​യി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​രി​ക​ൾ എ​ന്നി​വ​രെ​യാ​ണ് ലോ​ക്ക് ഡൗ​ണി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ പാ​ച​കം വി​ല​ക്കി ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ മു​ട്ടം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ.​കെ.​സി. ചാ​ക്കോ, പോ​ലീ​സ്, മ​റ്റു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടും വാ​ർ​ഡ​ൻ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​വ​രോ​ട് ഹോ​സ്റ്റ​ലി​ൽ നി​ന്നൊ​ഴി​യ​ണ​മെ​ന്ന് വാ​ർ​ഡ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​വി​ടെ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഹോ​മി​യോ പ്പതി ഡോ​ക്ട​റും കോ​ട​തി ജീ​വ​ന​ക്കാ​രും രാ​വി​ലെ ഡ്യൂ​ട്ടി​ക്കു​പോ​യി തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ർ​ഡ​ന്‍റെ നി​ർ​ദേ​ശം അ​റി​ഞ്ഞ​ത്.

അ​ടി​മാ​ലി​ക്കാ​രി​യാ​യ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് എ​ത്തി​യ സ​ഹോ​ദ​ര​ൻ കൊ​റോ​ണ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​തി​നാ​ൽ വീ​ട്ടി​ലേ​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​ണ്. കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന കാ​ര്യ​ത്തി​ലും ഇ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

ഹോ​സ്റ്റ​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള ക​ട്ട​പ്പ​ന​യി​ലെ വ​നി​താ എ​ക്സി. എ​ൻജിനിയ​റും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല. വി​വ​രം അ​റി​യാ​ൻ വി​ളി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​രോ​ട് കാ​ര്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ണ്ടും അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട​തോ​ടെ അ​ടു​ക്ക​ള തു​റ​ന്നു​കൊ​ടു​ത്തു. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ന​ൽ​കി​യ ഗ്യാ​സ് സ്റ്റൗ​വും സി​ലി​ണ്ട​റും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ത​നി​യെ ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ൻ തു​ട​ങ്ങി.