ക​ട്ട​പ്പ​ന​യാ​റി​ന്‍റെ കൈ​വ​ഴി​ക​ൾ വ​റ്റി
Sunday, March 29, 2020 9:52 PM IST
ക​ട്ട​പ്പ​ന: കൊ​ടും​വ​ര​ൾ​ച്ച​യു​ടെ സൂ​ച​ന ന​ൽ​കി ക​ട്ട​പ്പ​ന​യാ​റി​ന്‍റെ കൈ​വ​ഴി​ക​ൾ വ​റ്റി​വ​ര​ണ്ടു. പ​തി​വി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​താ​ദ്യ​മാ​യാ​ണ് വേ​ന​ൽ അ​വ​സാ​നി​ക്കു​വാ​ൻ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കേ ആ​റ്റി​ലെ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യ​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​വ​രെ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്ന ആ​റ്റി​ലി​പ്പോ​ൾ ഒ​ഴു​ക്ക് നി​ശ്ച​ല​മാ​യി. കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ജ​ല​മൊ​ഴി​ച്ചാ​ൽ കൈ​വ​ഴി പൂ​ർ​ണ​മാ​യും വ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ജ​ല​ത്തി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന ജീ​വി​ക​ളും വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന മു​ത​ൽ അ​ഞ്ചു​രു​ളി വ​രെ​യു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് ക​ട്ട​പ്പ​ന​യാ​ർ. എ​ന്നാ​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വേ​ന​ലി​ലി​ൽ വ​റ്റി​പ്പോ​യ​ത് ഇ​വ​രു​ടെ ദാ​ഹ​ജ​ല​വും കൂ​ടി​യാ​ണ്.

കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​തേ ആ​റി​നെ​യാ​ണ് ഇ​രു​ക​ര​ക​ളി​ലേ​യും ക​ർ​ഷ​ക​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

ഇ​രു പ്ര​ള​യ​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ മ​ണ്ണും മ​ണ​ലും ആ​റി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​വാ​ൻ സ​ഹാ​യി​ച്ചി​രു​ന്ന പ​ല കു​ഴി​ക​ളും ഇ​തു​മൂ​ലം മൂ​ട​പ്പെ​ട്ടു. പു​ഴ​യെ മ​ലി​ന​മാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ല​ക​ൽ​പി​ക്കാ​ത്ത മ​നു​ഷ്യ​ന് വ​റ്റി​വ​ര​ണ്ട പു​ഴ മി​ച്ചം​ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ളും ഈ ​വേ​ന​ലി​ലെ അ​നു​ഭ​വ കാ​ഴ്ച​ക​ളാ​ണ്.