ക​ർ​ഷ​ക​ർ​ക്ക് വി​ത്തും വ​ള​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം : ഡീ​ൻ
Sunday, March 29, 2020 9:54 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഏ​ലം കർഷകർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട കൃ​ഷി​ക്കാ​ർ​ക്ക് വി​ത്തും നി​യ​ന്ത്രി​ത​മാ​യി കീ​ട​നാ​ശി​നി​യും ല​ഭ്യ​മാ​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ഇ​ടു​ക്കി​ ജില്ലയിൽ ക​ന​ത്ത വേ​ന​ലി​ൽ ചെ​ടി​ക​ൾ ന​ശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.
ഇ​തോ​ടൊ​പ്പം കോ​വി​ഡ്- 19 ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് ഏ​ല​ച്ചെ​ടി​ക​ളി​ൽ കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ന്ന​തി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്.
എ​ന്നാ​ൽ വ​ള​വും കീ​ട​നാ​ശി​നി​യും സം​ഭ​രി​ച്ചു വ​യ്ക്കാ​ൻ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ത്തും കീ​ട​നാ​ശി​നി​യും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് - 19 ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് വി​ത്തും കീ​ട​നാ​ശി​നി​യും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നു പു​റ​മെ ക​ർ​ഷ​ക​ർ വി​ള​വെ​ടു​ക്കു​ന്ന കാ​ർ​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​യ്ക്കു​ന്ന​തി​നാ​യി മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഏ​ലം സം​സ്ക്ക​രി​ക്കു​ന്ന​തി​നാ​യി ഏ​ലം ഡ്ര​യ​ർ​യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും ഡീ​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.