അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന; പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, March 29, 2020 9:54 PM IST
മു​ട്ടം: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം പ​ര​പ്പാ​ൻ തോ​ടി​നോ​ട് സ​മീ​പം മ​ദ്യം വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പ​രാ​തി​യെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ.​ബാ​ബു, രാ​ജേ​ഷ് ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ.​സ​ജീ​വ് , വി​ഷ്ണു, സാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം
ചെ​യ്തു

മു​ട്ടം: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി മു​ട്ടം, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്ന് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ന്ന​ലെ മു​ട്ടം പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 70 പേ​ർ​ക്കും കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 31 പേ​ർ​ക്കു​മാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
കു​ടും​ബ​ശ്രീ​യു​ടെ​യും സ​ന്ന​ദ്ധ വോ​ള​ന്‍റി​യേ​ഴ്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.