ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന; അ​ഞ്ചു​ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​ മ​ൽ​സ്യ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ൽ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.​വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സു​ക​ളും ബി​ല്ലു​ക​ളും സൂ​ക്ഷി​ക്കാ​ത്ത​തി​നു​മാ​യി അ​ഞ്ചു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​
ഇ​ന്ന​ലെ രാ​വി​ലെ 11നു ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.​പ​ല ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ലും മു​ള​ക്,മു​രി​ങ്ങ​ക്ക,ഉ​ള്ളി,സ​വോ​ള തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.​മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഈ​ടാ​ക്കി​യ തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ചി​ല്ല​റ​വ്യാ​പാ​രി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.​
ന്യാ​യ​വി​ല​യെ ഈ​ടാ​ക്കാ​വൂ എ​ന്നും മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ബി​ല്ല് ന​ൽ​കി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ​പ്ലൈ ഓ​ഫീ​സ​ർ ഷി​ജു കെ.​ത​ങ്ക​ച്ച​ൻ, റേ​ഷ​നിം​ഗ്ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​അ​തേ സ​മ​യം പ​ല​ക​ട​ക​ളി​ലും അ​താ​തു ദി​വ​സ​ത്തെ വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കാ​ത്ത​ത് വ്യാ​പ​ക പ​രാ​തി​ക്ക് ഇ​ട​യാ​കു​ന്നു​ണ്ട്.