ഉപഭോക്താക്കൾക്കും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും ഫോ​ണി​ൽ വി​ളി​ക്കാം
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ലും, ല​ഭ്യ​ത​യി​ലും നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും, ക​ർ​ഷ​ക​രും ഉ​പ​ഭോ​ക്താ​ക്ക​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ലെ​യും,മി​ൽ​മ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ടു​ക്കി ജി​ല്ല-9447 916 857, 9447 396 859, 9495 818 683, 9686 570 109.

കിണറ്റിൽ മണ്ണെണ്ണ
കലക്കിയതായി പരാതി

തൊ​ടു​പു​ഴ:​വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് കി​ണ​റ്റി​ൽ മ​ണ്ണെ​ണ്ണ ക​ല​ക്കി​യ​താ​യി പ​രാ​തി.
ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം പ​ള്ളി​പ്പ​റ​ന്പി​ൽ കൊ​ന്താ​ല​ത്തി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് മ​ണ്ണെ​ണ്ണ ക​ല​ക്കി​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.