കോ​വി​ഡ്-19; ​കെ​എസ്എ​സ് ഒ​രു​ ല​ക്ഷം രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, March 30, 2020 9:47 PM IST
കോ​ത​മം​ഗ​ലം:​കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന ബ്രേ​ക്ക് ദ ​ചെ​യി​ൻ പ​ദ്ധ​തി​യി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ​ങ്കു​ചേ​ർ​ന്നു.
രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹാ​ന്‍റ് സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഹാ​ന്‍റ് വാ​ഷ്,സോ​പ്പ് തു​ട​ങ്ങി ഒ​രു ല​ക്ഷം രൂ​പ വി​ല​യു​ള്ള സാ​മ​ഗ്രി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.​കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ സാ​നി​റ്റേ​ഷ​ൻ വ​സ്തു​ക്ക​ൾ ത​ഹ​സീ​ൽ​ദാ​ർ റെ​യ്ച്ച​ൽ കെ.​വ​ർ​ഗീ​സി​ന് കൈ​മാ​റി. സെ​ന്‍റ് ജോ​സ​ഫ് (ധ​ർ​മ്മ​ഗി​രി) ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ൽ​കി​യ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ എം​എ​സ്ജെ​യും യു​വ​ദീ​പ്തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന വ​സ്തു​ക്ക​ൾ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​ർ​ജും ജീ​വ മെ​ഡി​ക്ക​ൽ​സ് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന സാ​നി​റ്റേ​ഷ​ൻ വ​സ്തു​ക്ക​ൾ ബീ​മോ​ൻ ജോ​ർ​ജും ഏ​റ്റു​വാ​ങ്ങി. സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ റ​വ. ഡോ.​തോ​മ​സ് ജെ.​പ​റ​യി​ടം,ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ എം​എ​സ്ജെ,പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​യു.​ജോ​സ്,ഹോ​സ്പി​റ്റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​മാ​ത്യു ജോ​സ​ഫ്, സി​സ്റ്റ​ർ ജോ​സ്മി​ൻ എം​എ​സ്ജെ,ജോ​ഷി അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.