വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന: ആ​റു കേ​സ് ര​ജി​സ്റ്റ​ർ​ ചെ​യ്തു
Saturday, April 4, 2020 10:28 PM IST
ഇ​ടു​ക്കി: ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും സം​യു​ക്ത​മാ​യി തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല​നി​യ​ന്ത്ര​ണം, സ്റ്റോ​ക്ക് ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ൽ, അ​ള​വ് തൂ​ക്ക കൃ​ത്യ​ത എ​ന്നി​വ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​ഭാ​ഗം, കാ​രി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​യും പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് , റേ​ഷ​ൻ ഡി​പ്പോ​ക​ളി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഉ​ള്ളി, സ​വാ​ള തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ​തി​നും വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നും പ​ർ​ച്ചേ​സ് ബി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കാ​ത്ത​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബി​ല്ല് ന​ൽ​കാ​തി​രു​ന്ന​തി​നും ആ​റ് പ​ച്ച​ക്ക​റി സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു.