വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​ചെ​യ്ത് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ
Saturday, April 4, 2020 10:30 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നേ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ക​യോ വീ​ടു​ക​ളി​ലി​രു​ന്ന് ജോ​ലി​യെ​ടു​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ സം​സ്ഥാ​ന​ത്തെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ആ​യി​ര​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​യെ​ടു​ക്കു​ക​യാ​ണ്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ക്ഷീ​ര സം​ഘ​ങ്ങ​ളി​ലും പ്ര​തി​ദി​നം 500-ലേ​റെ ലി​റ്റ​ർ പാ​ൽ സം​ഭ​രി​ക്കു​ന്നു​ണ്ട്. രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യാ​ണ് പാ​ൽ സം​ഭ​ര​ണം. ജി​ല്ല​യി​ൽ​മാ​ത്രം 194 ക്ഷീ​ര സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യും സം​ഘ​ങ്ങ​ളി​ലാ​യി 500-ഓ​ളം പേ​രെ​ങ്കി​ലും ജോ​ലി​യെ​ടു​ക്കു​ന്നു​ണ്ട്.

പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ജോ​ലി അ​വ​സാ​നി​ക്കു​ന്ന​തു ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പാ​ൽ​സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ഇ​വ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ട​തി​നു​ശേ​ഷം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ തു​ച്ഛ​മാ​യ വേ​ത​നം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തു​മു​ത​ൽ സ​ർ​ക്കാ​ർ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നി​ല​വി​ൽ ജോ​ലി​ഭാ​രം ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സൊ​സൈ​റ്റി​യി​ൽ പാ​ൽ അ​ള​ക്കു​ന്ന​തി​നും വീ​ട്ടാ​വ​ശ്യ​ത്തി​ന് വാ​ങ്ങാ​നും എ​ത്തി​യി​രു​ന്ന​തി​ൽ ഇ​ര​ട്ടി​യി​ലേ​റെ പേ​രാ​ണ് നി​ല​വി​ൽ സം​ഘ​ത്തി​ൽ എ​ത്തു​ന്ന​ത്. ദി​നം​പ്ര​തി 100-150 ലി​റ്റ​ർ പാ​ൽ അ​ധി​ക​മാ​യി സം​ഭ​രി​ക്കു​ക​യും ഇ​ത്ര​യും​ത​ന്നെ പ്രാ​ദേ​ശി​ക​മാ​യി വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം സം​ഘ​ങ്ങ​ളി​ലും പാ​ൽ എ​ടു​ക്കാ​ൻ ആ​രം​ഭി​ക്കു​ന്ന​ത് രാ​വി​ലെ 6.30 മു​ത​ൽ എ​ട്ടു​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ മൂ​ന്നു​വ​രെ​യു​മാ​ണ്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പാ​ൽ അ​ള​ക്കാ​നും ഇ​വ വാ​ങ്ങാ​നും എ​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റേ​ണ്ടി വ​രു​ന്ന​തു​മൂ​ലം പ​ല​പ്പോ​ഴും സ്വ​ന്തം സു​ര​ക്ഷ മാ​റ്റി​നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ​ക്കു കൂ​ടി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ജീ​വ​ന​ക്കാ​ർ ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​കാ​ട്ടി കേ​ര​ള സ്റ്റേ​റ്റ് മി​ൽ​ക്ക് സൊ​സൈ​റ്റി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി മു​ണ്ട​യ്ക്കാ​മ​റ്റ​ത്തി​ൽ, സെ​ക്ര​ട്ട​റി സാ​ജു അ​മ​യ​പ്ര​യും സ​ർ​ക്കാ​രി​ന് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.