അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം
Saturday, April 4, 2020 10:30 PM IST
ഇ​ടു​ക്കി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്​ക​ര​ണം സം​ഘ​ടി​പ്പി​ച്ച് അ​ടി​മാ​ലി പോ​ലീ​സ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ തെ​റ്റി​ദ്ധാര​ണ​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും കോ​വി​ഡ് മു​ൻ​കരു​ത​ലു​ക​ളെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു ബോ​ധ​വ​ത്​ക​ര​ണം.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​ടി​മാ​ലി സ​ർ​ക്കാ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ നി​ശ്ചി​ത അ​ക​ല​ത്തി​ൽ ഇ​രു​ത്തി​യാ​ണ് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ടത്തിയ​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ്്, എ​സ്ഐ എ​സ്. ശി​വ​ലാ​ൽ, ട്രാ​ഫി​ക് എ​സ്ഐ മ​ണി​യ​ൻ, സ​ജീ​വ​ൻ, സ​തീ​ശ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ, സ്കൂ​ൾ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം.