വ്യാ​പാ​ര ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും
Saturday, April 4, 2020 10:33 PM IST
ഇ​ടു​ക്കി: എ​ല്ലാ മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​രി​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ, വാ​ങ്ങി​യ ബി​ല്ലു​ക​ൾ, വി​ൽ​പ​ന ബി​ല്ലി​ന്‍റെ പ​ക​ർ​പ്പു​ക​ൾ, ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ, ത്രാ​സ് മു​ദ്ര​വ​ച്ച രേ​ഖ​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം​ന​ൽ​കി. കൂ​ടാ​തെ വി​ല​വി​വ​ര ബോ​ർ​ഡു​ക​ളി​ൽ കൃ​ത്യ​മാ​യ തീ​യ​തി, വി​ല എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ കാ​ണ​ത്ത​ക്ക​വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ മാ​നു​വ​ൽ, അ​സി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഷി​ജു കെ. ​ത​ങ്ക​ച്ച​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ ഇ.​ജി. സ​ദാ​ന​ന്ദ​ൻ, അ​സി. ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ് ബി. ​നാ​യ​ർ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​സ്. ജ​യ​ൻ, പി.​വി. സ​രി​ത, എം.​എ​സ്. നീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.