ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് വാ​ഷ് ഡി​സ്പെ​ൻ​സ​റു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, April 5, 2020 9:18 PM IST
അ​ടി​മാ​ലി: ബ്രേ​ക്ക് ദ ​ചെ​യി​ൻ കാ​ന്പ​യി​ന് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ട് ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് വാ​ഷ് ഡി​സ്പെ​ൻ​സ​ർ നി​ർ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ര​ണ്ടു​പേ​ർ ശ്ര​ദ്ധേ​യ​രാ​കു​ന്നു. അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ സ്വ​ദേ​ശി എ​മി​ൽ ഷാ​ജി​യും രാ​ജാ​ക്കാ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ സു​ഗ​ത​നു​മാ​ണ് കൊ​റോ​ണ​യെ കൈ​ക​ഴു​കി പ​ടി​ക്കു​പു​റ​ത്ത് നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഓ​ട്ടോ​മാ​റ്റി​ക് മെ​ഷി​നു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
കൈ​ക​ഴു​ക​ലാ​ണ് കൊ​റോ​ണ​ക്കെ​തി​രാ​യ ആ​ദ്യ പ്ര​തി​രോ​ധം. ഹാ​ൻ​ഡ് വാ​ഷും സാ​നി​റ്റൈ​സ​റു​മെ​ല്ലാം വീ​ടു​ക​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം എ​ല്ലാ​വ​രും ക​രു​തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ബോ​ട്ടി​ലു​ക​ളി​ൽ കൈ​തൊ​ടാ​തെ എ​ങ്ങ​നെ കൈ​ക​ഴു​കാ​മെ​ന്ന ചി​ന്ത​യാ​ണ് ര​ണ്ടാം​വ​ർ​ഷ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി എ​മി​ൽ ഷാ​ജി​യേ​യും ഒ​ന്നാം​വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ സു​ഗ​ത​നേ​യും ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് വാ​ഷ് ഡി​സ്പെ​ൻ​സ​ർ എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും എ​മി​ലി​ന്‍റെ അ​ടി​മാ​ലി​യി​ലെ വീ​ട്ടി​ലി​രു​ന്ന് മെ​ഷി​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റൈ​ഡേ​ഴ്സ് വി​ത്ത് വിം​ഗ്സെ​ന്ന റൈ​ഡേ​ഴ്സ് ക്ല​ബ് ഇ​രു​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. ആ​ദ്യ മൂ​ന്നു​ത​വ​ണ​യും ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഒ​ടു​വി​ൽ കൈ​തൊ​ടാ​തെ കൈ ​ക​ഴു​കാ​വു​ന്ന ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് വാ​ഷ് ഡി​സ്പെ​ൻ​സ​ർ ജ​ൻ​മം​കൊ​ണ്ടു.
സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മെ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​നം. മെ​ഷി​നു​ള്ളി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ളി​ട​ത്ത് കൈ ​എ​ത്തി​ച്ചാ​ൽ ത​നി​യെ സാ​നി​റ്റൈ​സ​ർ കൈ​ക​ളി​ൽ വ​ന്നു​വീ​ഴും.
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മെ​ഷി​ൻ സു​ഹൃ​ത്തു​ക്ക​ൾ ഇ​രു​വ​രും​ചേ​ർ​ന്ന് അ​ടി​മാ​ലി പോ​ലീ​സി​ന് കൈ​മാ​റി. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വ​ന്നു​പോ​കു​ന്ന ഇ​ട​മെ​ന്ന നി​ല​യി​ൽ മെ​ഷി​ൻ സ്റ്റേ​ഷ​നു​മു​ന്പി​ൽ സ്ഥാ​പി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.
നൂ​റു മി​ല്ലി സാ​നി​റ്റൈ​സ​റാ​ണ് മെ​ഷി​നി​ൽ നി​റ​ച്ചി​ട്ടു​ള്ള​ത്. തീ​രു​ന്ന മു​റ​യ്ക്ക് സാ​നി​റ്റൈ​സ​ർ നി​റ​ച്ചു​ന​ൽ​കി​യാ​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാം. അ​ധി​ക ഭാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ എ​വി​ടേ​ക്കു​വേ​ണ​മെ​ങ്കി​ലും എ​ടു​ത്തു​കൊ​ണ്ടു പോ​കാം. ഏ​റി​യാ​ൽ 1500 രൂ​പ​യി​ൽ മെ​ഷി​ൻ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാം. സാ​ന്പ​ത്തി​ക ചി​ല​വ് വ​ഹി​ച്ചാ​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം ഇ​വ​ർ ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് വാ​ഷ് ഡി​സ്പെ​ൻ​സ​ർ നി​ർ​മി​ച്ചു​ന​ൽ​കാ​നും സ​ന്ന​ദ്ധ​രാ​ണ്.
ആ​യി​ര​മേ​ക്ക​ർ അ​ന്പാ​ട്ട് ഷാ​ജി - റെ​ജി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​യ എ​മി​ൽ ചേ​ലാ​ട് പോ​ളി​ടെ​ക്നി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. രാ​ജാ​ക്കാ​ട് പ​ന്ത​ലാ​ട്ട് സു​ഗ​ത​ൻ - ര​ത്ന​മ്മ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​യ അ​ർ​ജു​ൻ രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജി​ലും പ​ഠി​ക്കു​ന്നു.
കൊ​റോ​ണ കാ​ല​ത്ത് സ​മൂ​ഹ​ത്തി​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ന്ന് ചെ​യ്യാ​നാ​യ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് എ​മി​ലും അ​ർ​ജു​നും.