ജി​ല്ല​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Sunday, April 5, 2020 9:21 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ആ​യി​ര​ങ്ങ​ളാ​ണ് സ​മു​ഹ അ​ടു​ക്ക​ള​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. കോ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ച്ച് 24 മു​ത​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.
നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടേ​തൊ​ഴി​ച്ചു​ള്ള ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു. ഗ​താ​ഗ​തം പു​ർ​ണ​മാ​യി നി​ല​ച്ചു. ഈ ​സ​ഹാ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ലോ​ഡ്ജു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​നേ​തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ച്ച​ത്.
ജി​ല്ല​യി​ൽ 57 ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും 30 രൂ​പ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് 20 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍ ഹാ​ളി​നു സ​മീ​പ​മാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ മൂ​ന്ന് അ​പ്പം വെ​ജി​റ്റ​ബി​ൾ ക​റി, ഉ​പ്പു​മാ​വ് എ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ഴി​ച്ചു​കൂ​ട്ടാ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു ക​റി​ക​ളോ​ടു​കൂ​ടി​യ ചോ​റും വൈ​കു​ന്നേ​രം മൂ​ന്നു പൊ​റോ​ട്ട​യും മു​ട്ട​യും അ​ല്ല​ങ്കി​ൽ മൂ​ന്നു ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ൾ ക​റി​യു​മാ​ണ് ന​ൽ​കു​ന്ന​ത്.
ഓ​രോ ദി​വ​സ​വും 400-ഓ​ളം പേ​രാ​ണ് ക​ട്ട​പ്പ​ന​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.
ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 57 സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം​കൊ​ണ്ട് പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പ​ട്ടി​ണി​യി​ല്ലാ​തെ ക​ഴി​യു​ന്ന​ത്.