നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കും
Sunday, April 5, 2020 9:22 PM IST
തൊ​ടു​പു​ഴ :തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും അം​ഗ​ങ്ങ​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചു വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, സെ​ക്ര​ട്ട​റി വി .​ടി. ബൈ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു. സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത​ല്ല. പ​ണം മൊ​ബൈ​ൽ ട്രാ​ൻ​സ്ഫ​ർ ചെ​യ്താ​ൽ മ​തി​യാ​കും. 8138 073 111 ,9496 037 817. 9400 4585 41 എ​ന്ന വാ​ട്ട്സ് ആ​പ് ന​ന്പ​റി​ൽ ഓ​ർ​ഡ​ർ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. അ​രി, പ​ഞ്ച​സാ​ര, ചാ​യ​പ്പൊ​ടി, കാ​പ്പി​പ്പൊ​ടി, വ​ൻ​പ​യ​ർ, ക​ട​ല, ഉ​ഴു​ന്ന്, ജീ​ര​കം, ക​ടു​ക്, ഉ​പ്പു​പൊ​ടി, വെ​ളി​ച്ചെ​ണ്ണ, മു​ള​കു​പൊ​ടി, ശ​ർ​ക്ക​ര, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, മ​സാ​ല (മീ​റ്റ്, ചി​ക്ക​ൻ) പ​പ്പ​ടം, റ​വ, അ​വ​ൽ, സോ​പ്പ് തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണ് .

പരിശോധന ന​ട​ത്തി

തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ത്തി​ന്‍റ ഭാ​ഗ​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ല വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് പരിശോധന ന​ട​ത്തി.തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സ്ഥി​തി, കൊ​റോ​ണ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഉ​ള്ള​വ​രു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ച്ചു .കൂ​ടാ​തെ ഇ​വ​രു​ടെ പൊ​തു ആ​രോ​ഗ്യ സ്ഥി​തി, ശു​ചി​ത്വം ,എ​ന്നി​വ സം​ബ​ന്ധി​ച്ച് ത​യാറാ​ക്കി പി ​എ​ച്ച് സി ​ക​ൾ​ക്ക് കൈ​മാ​റും