പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് മാ​സ്ക്കും ഗ്ലൗ​സും വി​ത​ര​ണം ചെ​യ്തു
Monday, April 6, 2020 10:05 PM IST
ഇ​ട​വെ​ട്ടി:​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് ഫ്ര​ണ്ട്-​എം ജോ​സ​ഫ് വി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വെ​ട്ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് മാ​സ്ക്കും ഗ്ലൗ​സും വി​ത​ര​ണം ചെ​യ്തു.
​കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് മാ​സ്ക്കും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും സ​ഹാ​യി​ക​ൾ​ക്കും ഗ്ലൗ​സു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.​യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പൗ​ലോ​സ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മെ​റീ​ന ജോ​ർ​ജി​ന് കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ്,മെം​ബ​ർ ബീ​ന വി​നോ​ദ്,കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബേ​ബി കാ​വാ​ലം, യൂ​ത്ത് ഫ്ര​ണ്ട്-​എം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷി​ജി ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.