പ​ദ്ധ​തി​ക​ളു​ണ്ട്; നി​ർ​ധ​ന കു​ടും​ബം ഇ​ന്നും പ്ലാ​സ്റ്റി​ക് കു​ടി​ലി​ൽ
Monday, April 6, 2020 10:09 PM IST
നെ​ടു​ങ്ക​ണ്ടം: സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ നി​ല​വി​ലു​ള്ള​പ്പോ​ഴും ഒ​രു നി​ർ​ധ​ന കു​ടും​ബം പ്ലാ​സ്റ്റി​ക് കെ​ട്ടി​യ കു​ടി​ലി​ൽ അ​ന്തി​യു​റ​ങ്ങു​ന്നു. ‌
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യി​ലും ഈ ​കു​ടും​ബ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡി​ലാ​ണ് പി​ഞ്ചു​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള കു​ടും​ബം അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. കൊ​ച്ചു​കോ​യി​പ്പു​റം സു​ഭാ​ഷും കു​ടും​ബ​വും ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഭ​യ​ത്തോ​ടെ​യാ​ണ് ഈ ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.
ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ ഇ​വ​ർ അ​യ​ൽ​വീ​ടു​ക​ളി​ൽ അ​ഭ​യം​തേ​ടും. ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യേ​തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി. പ്ലാ​സ്റ്റി​ക് മ​റ കാ​റ്റി​ൽ കീ​റി​യ​തോ​ടെ മ​ഴ​വെ​ള്ളം വീ​ട്ടി​നു​ള്ളി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലും ജി​ല്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​വ​ന പ​ദ്ധ​തി​ക​ളി​ലും നി​ര​വ​ധി​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
സു​ഭാ​ഷ് കൂ​ലി​പ്പ​ണി ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. ഭാ​ര്യ ദി​വ്യ​യും പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ക്ഷ​യ്, അ​ർ​ച്ച​ന എ​ന്നി​വ​രുമട​ങ്ങു​ന്ന കു​ടും​ബം അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.