മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം പു​ന​ഃരാ​രം​ഭി​ക്ക​ണം - ജില്ലാ കളക്ടർ‌
Tuesday, April 7, 2020 9:58 PM IST
തൊ​ടു​പു​ഴ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​ച്ചു​പോ​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ.
ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ച​ാത്ത​ല​ത്തി​ൽ ഫ്ളാ​റ്റു​ക​ളി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ലും ന​ഗ​ര പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റും വ​ൻ​തോ​തി​ൽ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഹ​രി​ത​ക​ർ​മ സേ​ന​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും മ​റ്റും സാ​നി​റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ സം​ഘാ​ട​ക​രും മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് സ​മ​ഗ്ര​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ഹ​രി​ത​ക​ർ​മ സേ​നാ അം​ഗ​ങ്ങ​ൾ​ക്കും സാ​നി​റ്റേ​ഷ​ൻ സ്റ്റാ​ഫി​നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി മാ​ലി​ന്യ​നീ​ക്കം ഉ​റ​പ്പാ​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ൾ പൊ​തു ഇ​ട​ങ്ങ​ളി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​യാ​തെ നീ​ക്കം ചെ​യ്യാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം.​
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​വി​ധം സം​സ്ക​രി​ച്ചി​ല്ലെ​ങ്കി​ൽ കൊ​റോ​ണ​യ്ക്കൊ​പ്പം മ​റ്റ് പ​ക​ർ​ച്ച വ്യാ​ധി​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ എ​ല്ലാ കൊ​റോ​ണ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ച്ചു​കൊ​ണ്ട് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേശി​ച്ചു.​ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​യും ചെ​റു​ക്കു​ന്ന​തി​നു​ള്ള ജാ​ഗ്ര​ത​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​ട​വി​ട്ട് വേ​ന​ൽ​മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യേ​റി. ഇ​പ്പോ​ൾ നി​ല നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​മ്മു​ടെ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ദൗ​ത്യ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന എ​ല്ലാ​വ​രും പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം. വെ​ള്ളം കെ​ട്ടിനി​ന്ന് കൊ​തു​ക് വ​ള​രു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്ക​ണം. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ൾ എ​ടു​ത്തു മാ​റ്റു​ക​യോ ക​മ​ഴ്ത്തി വ​യ്ക്കു​ക​യോ ചെ​യ്യ​ണം. പു​റ​ത്ത് ചി​ത​റി കി​ട​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ചി​ര​ട്ട​ക​ളും ട​യ​റു​ക​ളും അ​ട​ക്കം എ​ല്ലാ വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യ​ണം. സാ​ധാ​ര​ണ വേ​ന​ൽ മ​ഴ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന ഡെ​ങ്കി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും സ്വ​യം ത​യ്യാ​റാ​ക​ണം.​ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ക്യാ​ന്പു​ക​ളി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നി​ട​ത്തും നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.