ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, April 8, 2020 9:53 PM IST
തൊ​ടു​പു​ഴ:ലോ​ഡ്ജി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട​വെ​ട്ടി മാ​ളി​യേ​ക്ക​ൽ സ​ഫി​യയെ​യാ​ണ് (52)കെഎസ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​റി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രോ​ഗ​ബാ​ധി​ത​യാ​യ ഇ​വ​ർ മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ന്പ് ഇ​വ​ർ​ക്ക് രോ​ഗം മൂ​ർ​ശ്ചി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കി തി​രി​കെ​യെ​ത്തി​ച്ചി​രു​ന്നു. നഗ​ര​സ​ഭ​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് ദി​വ​സ​വും ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.