മൂ​ന്നാ​ർ സ​ന്പൂ​ർ​ണ​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്നു
Wednesday, April 8, 2020 10:02 PM IST
മൂ​ന്നാ​ർ: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും മൂ​ന്നാ​ർ ടൗ​ണി​ലെ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​ർ ടൗ​ണ്‍ സ​ന്പൂ​ർ​ണ​മാ​യി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ള​ത്ത് വ്യാ​പാ​ര പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യേ​തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴു​ദി​വ​സം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടും. ആ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ന് രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ത്യാ​വ​ശ വ​സ്തു​ക്ക​ൾ എ​സ്റ്റേ​റ്റു ബ​സാ​റു​ക​ളി​ൽ​നി​ന്നു​ത​ന്നെ വാ​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സം​ഭ​രി​ക്കാ​ൻ ബ​സാ​ർ ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പ​ച്ച​ക്ക​റി​ക​ൾ​പോ​ലെ കേ​ടു​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള ഭ​ക്ഷ്യ​വ​സ്ത​ക്ക​ൾ ആ​വ​ശ്യ​മാ​യ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റ​ച്ചി​ക്കോ​ഴി നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് തീ​രു​ന്ന​തു​വ​രെ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ല്പ​ന ന​ട​ത്തും.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​രും പ്രാ​യ​പൂ​ർ​ത്തി​യെ​ത്താ​ത്ത​വ​രും റോ​ഡി​ലി​റ​ങ്ങി​യാ​ൽ അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കു​ക. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് വീ​ട്ടി​ൽ​നി​ന്ന് ഒ​രാ​ൾ​ക്കു മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​നാ​വു എ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​വ​ഴി വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബ​സാ​റു​ക​ളി​ൽ വി​ല്പ​ന ന​ട​ത്താ​നു​ള്ള വി​ല​വി​ര​പ്പ​ട്ടി​ക റ​വ​ന്യു വ​കു​പ്പ് നി​ർ​ണ​യി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കു ന​ൽ​കും. പെ​ട്രോ​ൾ പ​ന്പ്, മെ​ഡി​ക്ക​ൽ സ്റ്റോ​ർ എ​ന്നീ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളെ ഇ​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും മൂ​ന്നാ​ർ ടൗ​ണി​ൽ തി​ര​ക്കു​കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ.

ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ൽ വ​രു​ന്ന​വ​ർ പ​റ​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു.