മോ​ഡു​ലാ​ർ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​റി​ന് ഒ​രു കോ​ടി ന​ൽ​കും: എം​എ​ൽ​എ
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ഡു​ലാ​ർ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു ന​ൽ​കു​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എംഎൽഎ അ​റി​യി​ച്ചു.
ഒരു കോടിയോളെ രൂ​പ​ വേ​ണ്ടി വ​രും. എ​സ്റ്റി​മേ​റ്റ് എ​ത്ര​യും വേ​ഗം ത​യാ​റാ​ക്കി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 50 ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ചി​രു​ന്നു.​ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം.​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി.​ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി പു​തി​യ​തു നി​ർ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ഡ​യാ​ലി​സി​സ് സൗ​ക​ര്യം കൂ​ടു​ത​ൽ പേ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നെ​ഫ്രോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.