തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി മു​ഖം മി​നു​ക്കു​ന്നു
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്കി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർപെ​ടു​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള നി​ല​വി​ലെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഏ​റ്റെ​ടു​ത്ത് ക​വാ​ടം ന​വീ​ക​രി​ക്കും. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി മു​ട​ക്കി മോ​ഡു​ല്ലാ​ർ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​തി​നോ​ടൊ​പ്പം പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടേ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​ന് ആ​വ​ശ്യ​മാ​യ പ​ണം ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ത്യാ​വ​ശ്യ ആ​ശു​പ​ത്രി സാ​മ​ഗ്രി​ക​ളും ഉ​ട​ൻ എ​ത്തി​ക്കും. പ്ര​വേ​ശ​ന ക​വാ​ടം വ​രെ​യു​ള്ള റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ന്‍റെ സ്ഥി​തി വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ൻജി​നിയ​ർ​മാ​രോ​ട് ക​ള​ക്ട​ർ വി​വ​ര​ങ്ങ​ൾ തേ​ടി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി വ​ള​പ്പി​ലെ സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​യും ക​ള​ക്ട​റും ആ​ശു​പ​ത്രി​യു​ടെ മു​ഖഛാ​യ മാ​റ്റു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഇ​ടു​ക്കി ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​എം.​ജോ​സ്കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട്, ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​ജ ജോ​സ​ഫ്, ആ​ർ​എം​ഒ ഡോ. ​വി​ൻ​സ​ന്‍റ്, ബി​പി​എം. ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ, നഗരസഭ കൗ​ണ്‍​സി​ല​ർ ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.