എസ്എസ്എൽസി, പ്ലസ്ടു പ​രീ​ക്ഷ​ക​ൾ കോ​വി​ഡ്-19 മാ​ർ​ഗ നി​ർ​ദേശം പാ​ലി​ച്ച്
Friday, May 22, 2020 10:27 PM IST
ഇ​ടു​ക്കി:​കോ​വി​ഡ്-19 മാ​ർ​ഗ നി​ർ​ദേ​ശം പാ​ലി​ച്ച് എ​സ്എ​സ്എ​ൽ​സി,പ്ല​സ്വ​ണ്‍,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ അ​റി​യി​ച്ചു.​മാ​സ്ക് വി​ത​ര​ണം,ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ തു​ട​ങ്ങു​ന്ന ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ​യും ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

പ​രീ​ക്ഷ​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കും കോ​വി​ഡ് 19ന്‍റെ നി​ബ​ന്ധ​ന​യി​ൽ എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.​ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണി​ൽ​പ്പെ​ട്ട പു​റ്റ​ടി എ​ൻ​എ​സ്പി​എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ്എ​ച്ച്എ​സ്എ​സ് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി പ​രീ​ക്ഷ ന​ട​ത്തും. അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷ​ക്കാ​യി വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്വാ​ബ് ടെ​സ്റ്റ് ന​ട​ത്തി പ​രീ​ക്ഷ എ​ഴു​താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ഡി​എം​ഒ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ച്ച് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ൻ എ​സ്‌​സി,എ​സ്ടി, എ​സ്എ​സ്കെ എ​ന്നി​വ​യ്ക്കാ​യി​രി​ക്കും ചു​മ​ത​ല.​കു​ട്ടി​ക​ൾ ശാ​രീ​രി​ക അ​ല​കം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. പ​രീ​ക്ഷ​യ്ക്കാ​യി സ്കൂ​ളി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും.​

ഇ​തി​നാ​യി പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളും സ്കൂ​ളി​ലെ​ത്ത​ണം. പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ എ​ത്തി മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി വാ​ർ​ഡ് മെം​ബ​ർ​മാ​ർ,ആ​ശാ വ​ർ​ക്കാ​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹാ​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം,ഡി​എം​ഒ,ഐ​സി​ഡി​എ​സ്, കു​ടും​ബ​ശ്രീ എ​ന്നീ വ​കു​പ്പു​ക​ൾ ഉ​റ​പ്പാ​ക്കും.​

ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​രും പ്രി​ൻ​സി​പ്പ​ൽ​മാ​രും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലേ​ക്കാ​യു​ള്ള ടി.​വി, സ്മാ​ർ​ട്ട​ഫോ​ണ്‍,ക​ന്പ്യൂ​ട്ട​ർ മു​ത​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ക​ണ്ടെ​ത്താ​ൻ വാ​ർ​ഡ് തി​രി​ച്ചു​ള്ള പ​ഞ്ചാ​യ​ത്ത്ത​ല ലി​സ്റ്റ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ട​ൻ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.​

യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​പി.​എ​ൻ.​അ​ജി,ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ്കു​മാ​ർ,സ​മ​ഗ്ര ശി​ക്ഷ ഡി​പി​സി ഡി.​ബി​ന്ദു​മോ​ൾ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ.​ബി​നു​മോ​ൻ,ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​നി​ൽ​ഭാ​സ്ക​ർ,ക​ട്ട​പ്പ​ന ഡി​ഇ​ഒ ഇ.​പു​ഷ്പ​ല​ത,കു​ടും​ബ​ശ്രീ എ​ഡി​എം​സി പി.​എ.​ഷാ​ജി​മോ​ൻ,സ​മ​ഗ്ര​ശി​ക്ഷ പി​ഒ കെ.​എ.​സു​ലൈ​മാ​ൻ​കു​ട്ടി,മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ,ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.